ജലം; ആഗോളപ്രശ്‌നം

water_report_cover.jpgലദൗര്‍ലഭ്യം കൂടുതലാവുകയും ലോകത്താകമാനം ജലആവാസ വ്യവസ്ഥ നാശത്തിന്റെ വക്കിലെത്തി നില്‌ക്കുകയും ചെയ്യുന്ന സാഹചര്യമാണ്‌ നിലനില്‌ക്കുന്നത്‌. ശിലാദ്രാവകത്തേക്കാള്‍ (പെട്രോള്‍ മുതലായ ഇന്ധനങ്ങള്‍) ഏറ്റവും അത്യാവശ്യമായ ജലത്തിന്റെ ദൗര്‍ലഭ്യം ആഗോളപ്രശ്‌നമായി ഉയര്‍ന്നുവരുന്നു. ജീവന്റെ നിലനില്‌പിന്‌ ഏറ്റവും അത്യാവശ്യമായതാണല്ലോ ജലം. ലോകരാഷ്ട്രങ്ങളെല്ലാം ജലസംരക്ഷണത്തിന്‌ പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും ജല ദൗര്‍ലഭ്യം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്‌.

ഒരു പ്രദേശത്തെ കാര്‍ഷിക വിള, ഗതാഗതം, വ്യവസായങ്ങള്‍, പാര്‍പ്പിടം തുടങ്ങി മനുഷ്യന്റെ വികസനങ്ങളെല്ലാം തന്നെ ജലലഭ്യതയെ ആശ്രയിച്ചാണ്‌. അതുകൊണ്ടു തന്നെ ജലഉപയോഗത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു എന്നത്‌ അത്ഭുതകരമല്ല. ഉദാഹരണത്തിന്‌ ഡാമുകളുടെ എണ്ണത്തിന്‌ ആനുപാതികമായി ലോകത്താകമാനം നദികള്‍ കീറിമുറിക്കപ്പെടുകയും അവയുടെ നാശത്തിന്‌ കാരണമാവുകയും ചെയ്യുന്നുണ്ട്‌. Continue reading

Advertisements

നിലനില്‌പിനു ഭീഷണിയായി അമ്ലമഴ

acidrain_1.jpg

ഏഷ്യന്‍ രാജ്യങ്ങളില്‍ അമ്ലമഴയുടെ അളവ്‌ കൂടുന്നതായി പുറത്തു വന്നിരിക്കുന്ന പഠനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനു തന്നെ ഭീഷണിയായേക്കാവുന്ന അതീവ ഗുരുതരമായ പ്രശ്‌നത്തെക്കുറിച്ചാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. 2010ഓടെ ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി അളവില്‍ അമ്ലമഴക്കു കാരണമായ സള്‍ഫര്‍ഡൈ ഓക്‌സൈഡ്‌ പുറന്തള്ളപ്പെടുമെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. Continue reading

ആഗോളതാപനവും ഉഷ്‌ണമേഖലാ വ്യാപനവും

smokestacks.jpg

കാലാകാലങ്ങളായി നമ്മള്‍ കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നുണ്ട്‌. അതെല്ലാം തന്നെ അന്തരീക്ഷത്തിന്റെയും സമുദ്രജലത്തിന്റെയും ഉയരുന്ന ഊഷ്‌മാവ്‌, ആര്‍ട്ടിക്‌ പ്രദേശങ്ങളിലെ മഞ്ഞുരുക്കം തുടങ്ങിയ ചില പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്‌. എന്നാല്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്കു പുറമെ ഉഷ്‌ണമേഖലയുടെ വ്യാപനവും നടന്നുകൊണ്ടിരിക്കുകയാണെന്ന്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. Continue reading

എന്നും…

നീ ഞാന്‍ തേടുന്ന സത്യം
ഞാന്‍ നീ കണ്ടെത്തിയ വാക്ക്‌.